STORYMIRROR

Reena Mathew

Crime Others

4  

Reena Mathew

Crime Others

ഭക്തി

ഭക്തി

1 min
382

നടനമോ സഹനമോ സാമൂഹ്യ ദ്രോഹമോ

അറിയില്ല ഈ ഭക്തി നിർവചനമില്ലൊട്ടും

അളവുകോൽ കൂടുമ്പോൾ അലറി വിളിക്കുന്നു

അട്ടഹാസിക്കുന്നു ഭ്രാന്താൽ പുലമ്പുന്നു


ഭക്തി തൻ പേരിൽ പണം വാരി എറിയുന്നു

പണിതുയർത്തുന്നു വന്സൗധങ്ങളെങ്ങും

കള്ളക്കടത്തുകൾ മാഫിയകൾ എന്തിനേറെ

മാനഭംഗങ്ങളും ഭക്തി മയം


കുരുതി കൊടുക്കുന്നു കുമ്പിടുന്നു

കുതന്ത്രങ്ങളൊക്കെയും ഭക്തിമാർഗം

ഭക്തിയാൽ ഏറുന്നു യാത്രകളേറെയും

തീർത്ഥടനം തന്നെ അഭയമാർഗം


മാധ്യമ പരമ്പര ഭക്തിയാൽ വീക്ഷിച്ചും

ഞാനൊരു ഭക്തയെന്നു ബിരുദം എടുക്കുന്നു

അറിയില്ല എങ്കിലും ഈ ഭക്തി എന്തിനോ

അറിയാതെ ഞാനും വണങ്ങുന്നിതിൻ

പിന്നിലെ ശക്തിയെ ഭക്തിയോടെ


Rate this content
Log in

Similar malayalam poem from Crime