ആംബുലൻസിലെ രക്ത കറകൾ
ആംബുലൻസിലെ രക്ത കറകൾ
ചൂളം വിളിയുമായ് പായുന്നു ശരവേഗം
ചുവന്ന കുരിശുള്ള വെള്ള വണ്ടി
നിശ്ചലമാകുന്ന ഹൃദയമിടിപ്പിനെ
നിലനിർത്താനുള്ള വെമ്പൽ അത്രേ
നിശ്ചലമായ ജഡവുമായി ചിലയാത്ര
നിർവികാരറായി ബന്ധുക്കൾ ചുറ്റില്ലും
അപകടമോ മൂർച്ഛിച്ച രോഗമോ അറിയാതെ
പാഞ്ഞിടുന്നീവണ്ടി പലകുറിയീവണ്ടി
ചോരക്കറകൾ പുരണ്ടു വൃകൃതമായി
രൂക്ഷമമി ഗന്ധവും മനം മടുപ്പിക്കലും
പരാതിയില്ലെങ്കിലും മൗനമായി ചൊല്ലുന്നു
ഒരു ജീവനെങ്കിലും പൊലിയാതിരിക്കട്ടെ
എന്നിലായ് വന്നു പതിച്ച ഓരോ ശ്വാസത്തിലും
കണ്ടു ഞാൻ ജീവൽ തുടിപ്പുകൾ വീണ്ടുമായ്
ഇന്നിതാ നീയാൽ പുരളുന്ന മുദ്രകൾ
കാമവെറിയുടെ രൂക്ഷമാം ഗന്ധങ്ങൾ
മാറ്റില്ലേ മാനവാ ഇനിയും ഈ പേക്കൂത്തു
മാറ്റൊലിയായ് മരണംമെത്തുമ്പോഴും