ഒരു പ്രൈവറ്റ് ടീച്ചറിന്റെ സ്വകാര്യ വിലാപം
ഒരു പ്രൈവറ്റ് ടീച്ചറിന്റെ സ്വകാര്യ വിലാപം




പെട്ടെന്ന് നിന്ന് പോയി മാസവരുമാനം
സ്തബ്ദമായി മാനസം സ്തംഭിച്ചു ജീവിതം
നീറ്റിൽ എഴുതിയ ലിപിയായി മോഹങ്ങൾ
നീർക്കുമിളകളായി പൊട്ടി പടരവേ
എന്തെന്നില്ലാതെ പായുന്നു ജീവിതം
എങ്ങോട്ട് തള്ളണം ചിന്തകൾ ഏറെയായി
എവിടെ കുറയ്ക്കണം എത്ര കുറയ്ക്കണം
ചിന്തകൾ മസ്തിഷ്ക നൊമ്പരമായെന്നും
അടിതെറ്റി ചിതഭ്രമത്തിന്റെ വക്കിലായി
എണ്ണം പെരുകി കടങ്ങൾ വായ്പകൾ
നിദ്രവിഹീനങ്ങളായി ഇരവുകൾ
നിസ്സംഗത നിഴലായി പകലുകൾ കടന്നുപോയി
കൃത്രിമ പുഞ്ചിരി അധരങ്ങൾ കടം വാങ്ങി
കത്തിയമരുന്ന ജ്വാലകൾ വിങ്ങലായ്
വിലയില്ലാ ജീവിതം വിഴുപ്പായി മാറുന്നു
വിരാമമിടുന്നു മോഹങ്ങൾ സ്വപ്‌നങ്ങൾ
വിലക്കുകൾ കല്പിച്ചും വിസ്താരം നീട്ടിയും
വിലമതിക്കാത്ത വിലയില്ലാ ജീവികൾ
പരിചിതമല്ലാത്ത വേറിട്ട ജീവിതം
പരിചയെടുത്തൊരു അങ്കം കുറിയ്ക്കുന്നു