STORYMIRROR

Ajayakumar K

Drama

3  

Ajayakumar K

Drama

കരയാൻ മറന്നുവോ...

കരയാൻ മറന്നുവോ...

1 min
248

കരയാൻ മറന്നുവോ സുഹൃത്തേ 

വേദനയുടെ അഴലിന്റ പാതയിൽ 

പരിഹാസത്തിന്റ സ്വാർത്ഥതയുടെ 

വീഥിയിൽ ചരിക്കുന്ന നമുക്കെന്തു തേങ്ങൽ 


ദിനങ്ങൾ കൊഴിയുന്നു ആധി കൂടുന്നു 

നേരോർത്താൽ അഴലുകൾക്കെന്തു സ്ഥാനം 

വൃദ്ധസദനങ്ങൾ ഒരുപിടിയുണ്ടല്ലോ 

നമ്മെ പോറ്റുവാൻ... ഊട്ടുവാൻ 


മക്കൾ അറിയില്ല... അറിയാൻ ശ്രമിക്കില്ല 

അറിഞ്ഞിട്ടെന്തേ കാര്യം... ബാധ്യതകൾ 

സ്നേഹവും വാത്സല്യവും കാരുണ്യവും 

കളഞ്ഞുപോയ വികാരങ്ങളല്ലോ 


അടയ്ക്കുന്നു തുറക്കുന്നു വാതിലുകൾ 

അതുകാൺകേ വൃദ്ധരാം മാതാപിതാക്കൾ 

ഞെട്ടുന്നു... പിടയുന്നു... മൂകരാകുന്നു 

മരണം അഥിതിയായി വരുന്നതു കാണുന്നു 


മക്കളെ ശപിക്കുവാൻ കഴിയുമോ 

സ്വബീജത്തിൽ പിറന്ന മക്കളെ 

മാതാപിതാ പറയുന്നു നിറമിഴിയോടെ 

സൃഷ്ടിച്ചുപോയല്ലോ ഞങ്ങൾ നിങ്ങളെ 


Rate this content
Log in

Similar malayalam poem from Drama