സ്നേഹം
സ്നേഹം


സ്നേഹമെന്ന പദമിന്ന് അന്യമായി
സ്നേഹമെന്ന വികാരം കുഴിച്ചുമൂടി
സ്നേഹം വിലയ്ക്കു വാങ്ങുവാൻ
പരക്കംപായുന്നു മർത്യ കുലം
ഹിംസ്ര ജന്തുക്കളുടെ വന്യത
നമ്മെ ഭരിക്കുന്നു... നയിക്കുന്നു
അഹം ബ്രഹ്മാസ്മിയെന്ന ചിന്ത
മനുജന്റെ കൂടെപ്പിറപ്പായി മാറി
ഞാൻ തന്നെ വിശ്വവും ചരാചരവും
നീതിയും നീതിപീഠവുമെന്ന് നണ്ണുന്ന മനുജർ
പുതു ചാണക്യ സൂത്രങ്ങൾ മെനയുന്നു
പിടിച്ചെടുക്കലിനും ആധിപത്യത്തിനുമായി
സ്നേഹത്തിൻ മഹിമയും ദീപ്തിയും
പ്രപഞ്ചം നമ്മെ പഠിപ്പിക്കുന്നു സദാ
എന്നിട്ടും നാം മറന്നൂ... മറക്കുന്നു
പരോപകാരമെന്ന പഞ്ചാക്ഷരി
തമസ്‌കരിക്കുന്നു ബോധപൂർവ്വം
സ്നേഹമാം വാർതിങ്കളിനെ മറക്കുന്ന
മനുജാ, നിന്നെ ഞാൻ എന്തു വിളിക്കണം?
പറയൂ മനുജാ... ഞാൻ എന്തു വിളിക്കണം?