STORYMIRROR

Ajayakumar K

Inspirational

4  

Ajayakumar K

Inspirational

കരിനാഗം

കരിനാഗം

1 min
301

ഭിന്നങ്ങളായുള്ള ജാതികൾ കൊണ്ടിതാ -

യെന്റെ നാടെങ്ങും പരിലസിപ്പൂ

വെവ്വേറെ ഭാഷയും ഭൂഷയും രീതിയും

വേദ സംസ്‌കാരത്തിൻ മാറ്റൊലിയും


സിന്ധുവും ഗംഗയും പേരാർ യമുനാദി

തൊട്ടിലാട്ടീടുന്നു എൻ ഭൂവിനെ

സഹ്യ സാനുക്കൾ തൻ മാലേയ ഗന്ധത്താൽ

മാമക രാജ്യമോ ധന്യമായി


ഹിന്ദുവും ഇസ്ലാമും ക്രിസ്ത്യനും പാഴ്സിയു -

മെന്നുടെ രാജ്യത്തിൻ സമ്പത്തല്ലോ

ഹാരപ്പൻ സംസ്കൃതി വിശ്വത്തിനേകിയ

വേദത്തിൻ നാടാം ഭരത രാജ്യം


പണ്ടൊരു നാളിങ്കൽ വാണിഭം ചെയ്യാനായ്

അന്യ ദേശക്കാരിവിടെ വന്നു

നമ്മുടെ ഏലവും ചന്ദന മുട്ടിയും

വെള്ളക്കാരായവർ കൊണ്ടുപോയി


ബ്രിട്ടീഷുകാരന്റെ ധാർഷ്ട്യത്തിനു മുന്നിൽ

നെഞ്ചു വിരിച്ചു നാം നിന്നതപ്പോൾ

ഗാന്ധിജി തന്നുടെ നേതൃത്വ പാടവം

സ്വാതന്ത്ര്യം നാടിനു ഏകിയല്ലോ


ഇത്തരം നേടിയ സ്വാതന്ത്ര്യ വിത്തത്തെ

വിഡ്ഢികളായവർ വിറ്റിടുന്നു

തീവ്രവാദത്തിന്റെ ഊഷര ഭൂമിയായ് 

വിട്ടുകൊടുക്കില്ല എൻ ഭൂവിനെ 


ഭാരത ഭൂവിനെ വില്ക്കും രിപുക്കൾക്കു

മാപ്പു നൽകീടുവാൻ സാധ്യമല്ല

ഗോതമ്പു പാടങ്ങൾ ബജ്റയും ചോളവും

ചേലഞ്ചും നെൽക്കതിർ ധാന്യങ്ങളും


മെച്ചത്തിൽ നിന്നു വിളങ്ങുന്ന നാട്ടിലെ

ഐശ്വര്യത്തിന്റെ കാണിക്കയല്ലോ

രക്തപ്പുഴകളൊഴുക്കിയ ഭീകരർ

ശുദ്ധ ജനതയെ കൊന്നൊടുക്കി


ശക്തമാം ഭാരത നാടാകും ഭൂവിനെ

തീവ്രവാദത്താൽ തകർത്തിടല്ലേ

ഇല്ല കഴിയില്ല നിങ്ങൾക്കൊരിക്കലും

ഭാരതാത്മാവിനെ ചുട്ടെരിക്കാൻ


ഭാരത മക്കൾ തൻ ജിഹ്വകൾ ചൊല്ലുന്നു

കാടത്ത സംസ്കാരം വേണ്ട ഭൂവിൽ

വർഗ്ഗീയവാദമാം കാകോളം തീണ്ടില്ല

മാമക രാജ്യത്തെ എന്നോർക്കണം


ഭീകരവാദത്തിൻ കാകോള കോലത്തെ

തച്ചുതകർക്കണം നമ്മൾ ചെമ്മേ

ഭീകരതയുടെ വിഷ ബീജങ്ങളെ

നിങ്ങൾക്കു മാപ്പു നാം നൽകീടില്ല

ഞങ്ങൾ തൻ ഗാത്രത്തിൽ ചേതനയുള്ളോളം ഭീകരതയോടു സന്ധിയില്ല


വൃത്തം: മഞ്ജരി


Rate this content
Log in

Similar malayalam poem from Inspirational