STORYMIRROR

Ajith Patyam

Inspirational

4  

Ajith Patyam

Inspirational

ഋതുക്കൾഅജിത്ത് പാട്യം

ഋതുക്കൾഅജിത്ത് പാട്യം

1 min
236

അങ്ങ് മലകൾക്കുമപ്പുറം, ഇങ്ങ് പുഴകൾക്കുമിപ്പുറം

ഋതുക്കളായ് കാലം മാറിയെത്തി.


കാണും ചെടികളെ തട്ടിയുണർത്തി

വനഗന്ധ വാഹന സ്മൃതിയുണർത്തി.


കടലേഴു തിരകളാൽ ചിലമ്പണിഞ്ഞു

സ്മൃതിസ്പന്ദനങ്ങൾ ചേർത്തു വെച്ചു.


കാറ്റു മണം പുതച്ചെങ്ങുനിന്നോ വീശി,

ആടി തിമർത്തെന്നരികെയെത്തി.


ചിറകടിച്ചൊന്നായി പറന്നുയർന്നു

ശ്വേത പക്ഷികൾ കടൽ തിരയെന്ന പോലെ.


പ്രണയ മന്ത്രങ്ങളിലെ സുഖ ദുഃഖങ്ങളിലും

ഈ നിരാലംബ യാമത്തിൽ നിന്റെ


സൗരയൂഥത്തിലെ രാവും പകലും ഞാൻ ആസ്വദിച്ചീടട്ടെ

ഇനിയും ഋതുക്കൾ മാറി മറഞ്ഞെത്തും വരെ .


Rate this content
Log in

Similar malayalam poem from Inspirational