Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Ajith Patyam

Tragedy

3  

Ajith Patyam

Tragedy

തേടുന്നിത് ആരെ

തേടുന്നിത് ആരെ

1 min
136


വാക്കുകൾകൊണ്ട് മുറിവേറ്റൊരെൻ ഹൃദയത്തിലെ നീറ്റലിലും

 തുയിലുണർത്താലൊഴുകിയെത്തും ഇടയ്ക്ക തൻ നാദം കേൾക്കാം.


ഉപ്പുനീർ നുണഞ്ഞു പോ- മുഷ്ണക്കാറ്റിലും

അസ്വസ്ഥമിന്ദ്രിയമഞ്ചും .


രാപ്പാടിയെപ്പോലുണർന്നിരുന്നേകാന്ത രാത്രിയിലും

കൊച്ചു നക്ഷത്രങ്ങൾ പോൽ നിൻ മിഴിയിണകളെ കാണുന്നു ഞാൻ .

 വിധിയൊരുക്കിയൊരു കദനഭാരവും പേറിയൊരു യാത്രയാണിനി.


കാലത്തുണർന്നാ പൂമുറ്റം വലം വെച്ചു

അകലെയാപ്പാല പൂവിടും ഗന്ധം നുകർന്നും


അഞ്ചാറു തുളസിക്കതിരുകൾ നുള്ളിവ്യഥാകുലം നിൽക്കുമെൻ ചാരെ ,

നിശ്ശബ്ദ ശിഖരങ്ങളിൽ നിന്നൂർന്നൊരാ കാകൻ വ്യർത്ഥമെന്നോടോതുന്നു


നിൻ നഷ്ടസ്വപ്നങ്ങളാൽ ആർദ്രമാംനെഞ്ചിൽ

കയ്പുറ്റ വിരക്തി തൻ കണ്ണീരു മായിന്ന്, പേടിച്ചരണ്ട നിൻ കണ്ണുകൾ തേടുന്നിതാരെ......


Rate this content
Log in

Similar malayalam poem from Tragedy