എന്റെ പകലുകൾ
എന്റെ പകലുകൾ
ചുറ്റും ഇരുട്ടാണ്. കണ്ണടച്ചാൽ വെളിച്ചവും
സ്വപ്നമെന്നത് ഒരു ഓർമ
മാത്രമായി ചുരുങ്ങുമ്പോഴും
തലക്കനം കൂടിക്കൊണ്ടേയിരുന്നു.
ഞാനൊരു കഴുതയാണ്
എന്നാൽ ബുദ്ധിജീവിയും
യന്ത്രമാണ് എന്നാൽ
മനുഷ്യനും
വികാരം തെല്ലുമില്ലതാനും.
എന്റെ രാത്രികൾ വെളിച്ചവും
പകലുകൾ ഇരുട്ടുമായിതീർന്നിരിക്കുന്നു
കാലുകൾ കഴച്ചുതുടങ്ങി
ഉറക്കമില്ലാത്ത പകലുകളിൽ നിന്നും
ഒരു ഒളിച്ചോട്ടത്തിനായി, തലതാഴ്ത്തി
നേരെ മുന്നോട്ട്.