STORYMIRROR

Krishnakishor E

Fantasy

4  

Krishnakishor E

Fantasy

ഇന്നലെ

ഇന്നലെ

1 min
11

ഇന്നും തനിച്ചായ ഓർമകൾ

മാത്രമിന്നെന്തോ കിതയ്ക്കുന്നു

താളം നിലയ്ക്കുന്നു മറുപടിക്കായ്

ഞാൻ കാതങ്ങൾ താണ്ടിയും

ഒരുവിളിക്കായ് ഞാൻ കണ്ണീരു പേറിയും

നിലവിളിച്ചില്ല, മറുപടിയുമില്ല തനിച്ചായതല്ല

കണ്ണടച്ചിന്ന് ഓർക്കുന്നു, ഇന്നലെകളെ!


കുന്നോളമുണ്ടിന്ന് കഥകളായി എന്നിൽ

എണ്ണിയാൽ തീരുന്ന താളുകളിലായി

വാക്കുകൾ തീരവെ, വ്യാഖ്യാനിയായ് ഞാൻ

തെരുവോരമിങ്ങനെ തിരകളായ് മാറവെ

തലയെണ്ണി, തലപ്പാവ് തീരെ ഞാൻ കണ്ടീല

കിളികളോ കാറ്റുമായി സർക്കീട്ടു പോയതും

ശ്വാസമില്ലാതെ ഞാൻ മയങ്ങിയതുമിന്നലെ!, ഒരു സ്വപ്നം



Rate this content
Log in

Similar malayalam poem from Fantasy