STORYMIRROR

Jitha Sharun

Fantasy

3  

Jitha Sharun

Fantasy

ഓണം വന്നപ്പോൾ

ഓണം വന്നപ്പോൾ

1 min
182


ഓണം വന്നപ്പോൾ

ഓണപൂക്കൾ

ഓർമ്മചെപ്പ് തുറന്നു


കർക്കടത്തിൽ കരഞ്ഞു

കലങ്ങിയ കണ്ണ് തുടച്ച്

മുക്കുറ്റിപൂവ്

ചിങ്ങവെയിലേറ്റ്

ചിരിച്ചു.

ഓണകഥകൾ പറഞ്ഞ്

ചുവന്നപട്ടുടുത്തു

മുറ്റത്തെ ഗോപുരപൂവ്

മയങ്ങി നിന്ന മന്ദമാരുതൻ

ചെമ്പകപൂവിന്റെ

സൗരഭ്യമേറ്റുണർന്നു

തൊടിയിൽ ആടിയുലഞ്ഞ

തെച്ചിപ്പൂവ്

ആകാശം നോക്കി നിന്ന

ചെമ്പരത്തിയോട് ചൊല്ലി

“ഓണം വന്നല്ലോ

സുന്ദരി പൂവേ”



Rate this content
Log in

Similar malayalam poem from Fantasy