യാത്ര
യാത്ര
ഏഴു വർണ്ണങ്ങളും ഒന്നായ് നിറഞ്ഞ്
അനർഗളമായി ഒഴുകുന്ന പുഴ
നിശീഥിനിയുടെ നിലാ വെളിച്ചത്തിൽ
പുഴയുടെ ഓളങ്ങൾ മാരുതെന്റെ
മൃദു മന്ദഹാസം തേടി ഒഴുകി ഒഴുകി പോയി
ആ ജല വീഥിയിൽ പുതിയ ഒരു കര കാൺമായ് വന്നു
തേരിലേറി , പുഴയുടെ ഓളങ്ങൾ
ഏകാന്ത സങ്കീർത്തനങ്ങൾ മൂളി
ആത്മപ്രകാശത്തിന്റെ പുതു നാമ്പ്
ആത്മാവിനെ സ്പർശിച്ചു
ആത്മഹർഷമായാ തരുണം
എന്നിൽ അലിഞ്ഞു അലിഞ്ഞു പോയി …