STORYMIRROR

Binu R

Fantasy

4  

Binu R

Fantasy

വ്യഞ്ജനവും ചില്ലും

വ്യഞ്ജനവും ചില്ലും

1 min
304

അക്ഷരങ്ങൾ അക്ഷങ്ങൾവച്ചു 

പ്രപഞ്ചത്തിലാകെയും

തത്തിക്കളിക്കുന്നത്കാൺകേ,

കവിത്വമുള്ളവരെല്ലാംമത്സരമായി

അക്ഷരങ്ങൾ പെറുക്കിവയ്ച്ചെ-

ഴുത്തുകൾ തുടങ്ങി.


"അ'' വന്നെന്നോടുചൊല്ലിഅവിശുദ്ധ കൂട്ടുകെട്ടുകൾവിടണം

അമ്മയെന്നല്ലേ നീയാദ്യംപറഞ്ഞവാക്ക് 

അടി എന്നല്ലേ നീയാദ്യംകേട്ട വാക്ക് 

അച്ഛനല്ലേ നിനക്കാദ്യംകളിപ്പാട്ടം വാങ്ങിയത്

ആനയേക്കണ്ടല്ലേനീയാദ്യം അമ്പരന്നത്!


'ഇ'വന്നെത്തിനോക്കിപ്പറഞ്ഞു,

ഇരയിമ്മൻതമ്പിയുടെ

താരാട്ടല്ലേ നീയാദ്യം കേട്ടത്!

ഇമ്പമല്ലാത്തതൊന്നും അന്നുനിൻ

കാതിൽ പതിഞ്ഞിട്ടില്ലല്ലോ!

'ഉ ' വന്നുനിന്നു കിന്നാരം

പറഞ്ഞു, "ഉമ്മ"തന്നതൊന്നും നീ

മറന്നീടല്ലേ!


'എ 'വന്നു ധാർഷ്ട്യത്തോടെ

മന്ത്രിച്ചു, 'എനിക്ക് 'എന്ന

സ്വാർത്ഥത തന്നത് ഞാനാണ്

എന്നെ മറന്നൊന്നും

നിനക്കുപിന്നെ ചെയ്യാനായിട്ടില്ല!


'ഒ ' വന്നു ചിക്കിച്ചിനക്കിചൊല്ലി,

ഞാനെന്ന പിരിമുറുക്കംനീയെപ്പോഴും

അനുഭവിച്ചിട്ടില്ലേ!

ഒന്നുതൊട്ടുള്ള ഗണിതങ്ങൾ

നിന്റെ ചുണ്ടോടുചേർന്നതല്ലേ

ഗുണിതങ്ങളായും കൂട്ടിക്കിഴിക്കലായും!


മാനത്തുനിന്നൊളിഞ്ഞുനോക്കിയ

' ഋ ' ഉം അച്ചടിയിലില്ലാത്തൊ-

രക്ഷരവും കാതിൽവന്നു മന്ത്രിച്ചുപോയ്,

എന്നേയുമെന്നേയുംമറന്നീടാതെ!


വ്യഞ്ജനങ്ങളെല്ലാം കൂട്ടച്ചിരിയുമായ്

ചുറ്റിലും വന്നാർപ്പിട്ടു കോക്രിയിട്ടു 

ഞങ്ങളില്ലാതെയെന്തുവാക്കുകൾ,

നേർമുറികൾ വാക്കുകൾ ഞങ്ങളല്ലേ!


അഭിമാനമോടെയല്ലാതെ,

അപേക്ഷിക്കുവാൻഞങ്ങളില്ല,

ഞങ്ങളില്ലാതെ വാക്കുകളില്ല

കവിതകൾ പിറക്കേണമെങ്കിൽ

ഞങ്ങളുടെ കൂട്ടലും

കുറുകലും കൂടിയേതീരൂ!


വാക്കുകൾ അക്ഷരപിശകില്ലാതെ

നിരത്തിവച്ചാൽ,മനോഗതത്തിൻ

ചിന്തകൾ വിടർന്നാൽ,പ്പിന്നെ 

ഭാവനയിൽ ആശയങ്ങൾ വാരിവലിച്ചു 

നിരത്തിയിട്ടുല്ലസിക്കാം

വൃത്തമായിട്ടും ചതുരമായിട്ടും

വൃത്തമില്ലാതെയുംചതുരമല്ലാതെയും 

അലങ്കാരങ്ങളുടെതൊങ്ങലുകൾ

തൂക്കിയുംവരഞ്ഞും തീർക്കാം നൽ

ചൊല്ലുള്ള കവിതകൾ

നൽ മൊഞ്ചുള്ള കവിതകൾ..!

      


Rate this content
Log in

Similar malayalam poem from Fantasy