ഓർമ്മകൾ
ഓർമ്മകൾ
പാതി ഉടഞ്ഞ ആ കണ്ണാടി തുണ്ട് എന്നോടെന്തോ മന്ത്രിക്കുന്നു.
ആ രണ്ടു ചില്ല് കഷ്ണങ്ങൾ ബാല്യവും,കൗമാരവുമായി പ്രതിഫലിച്ചു.
ബാല്യം...
ഉമിക്കരിയുടെ രുചി നാവിൽ നിറഞ്ഞു .
കോരി ചൊരിയുന്ന മഴയത്ത്
തോണിയിറക്കുന്ന ആ കൊച്ചു കുട്ടിയെ
ഞാൻ അതിശയത്തോടെ നോക്കി നിന്നു. മാവിൻ കൊമ്പിൽ ഊഞ്ഞാലാടുന്ന ,
ഓലയാൽ കൊച്ചു വീടുപണിയുന്നയവളെ എനിക്ക് പരിചിതമായിരുന്നു .
അപ്പൂപ്പൻ താടിക്കൊപ്പം പാറിപ്പറന്ന
ആ കുഞ്ഞി കാലിൻ പാദസ്വരത്തിൻ നാദം മനസ്സിൽ നിറഞ്ഞു.
ആകാശം കാണാതൊളിപ്പിച്ചു വച്ചായ മയ്യിൽപ്പീലി മാത്രം കണ്ടു കിട്ടിയില്ല .
പക്ഷെ ,ആ കണ്ണാടിയിൽ എന്റെ മുഖം അവ്യക്തമായിരുന്നു!
കൗമാരം ..
എന്നിൽ നിന്നകന്ന നിഷ്കളകത എന്നെ എത്രത്തോളം മാറ്റിയിരിക്കുന്നു .
കാല ചക്രം തിരിയുമ്പോൾ ഞാനെന്ന വ്യക്തിയെ മായ്ക്കാതിരിക്കട്ടെ .
ആ ചില്ലു കഷ്ണങ്ങൾ യോജിപ്പിക്കവെ
ഒന്നിൽ വ്യക്തവും ,അവ്യക്തവുമായ്
എന്റെ ഓർമ്മകൾ ചിന്നി ചിതറി ....!
