STORYMIRROR

Jyothi Kamalam

Fantasy Others

4  

Jyothi Kamalam

Fantasy Others

ചങ്ങായിക്കൂട്ടം

ചങ്ങായിക്കൂട്ടം

1 min
374

പച്ചയും വെള്ളയും നിരനിരയായ് ...

ഒറ്റവരി പാതയായ് അങ്കണത്തിൽ ...

മുന്നിലും പിന്നിലും മാലാഖപോൽ...

തൊട്ടുതലോടി നടക്കും കൂട്ടർ...

ശാലയിലേറിയും മണ്ടിനടന്നീടും

കുഞ്ഞികുറുമ്പികൾ ...പഞ്ച സഖ്യം

സൗഹൃദകൂട്ടായ്‌ മുളച്ച കാലം

ഓർത്തെടുത്തു മുത്ത് കോർത്തകാലം...


പാടം കടന്നൊച്ച വയ്ക്കാതെ ചെമ്മട്ടിൽ...

മാനത്തുകണ്ണി പിടിച്ചകാലം...

പടവിലും ചേറ്റുതോട്ടിലും മുങ്ങാംകുഴിയിട്ടുല്ലസിച്ചകാലം…

ഒരുവാഴയിലയിൽ പൊതിഞ്ഞൊട്ടി ചോറൊരുപിടി ...

തട്ടിപ്പറിച്ചു പകർന്ന കാലം ...

കൂട്ടത്തിൽ സുന്ദര വീരനെ കാണാതെ കണ്ണുകൾ പായിച്ച ഉത്സവകാലം


പിന്നെയൊരു കലാലയ മുറ്റത്തെ മാഞ്ചോട്ടിൽ 

തുള്ളി കലഹിച്ചും ചേർന്നലച്ചും 

മംഗല്യസൂത്രവും പേറിയൊരുനാൾ 

പോയീ ...പലവഴി... പലദിക്കിലായ് 


ചങ്ങായിക്കൂട്ടം എന്നൊരു സംഗമം

ഓർമ്മകളെ പിന്നെയും ചേർത്ത് വച്ചൂ ....

പിന്നെയും ഹൃദ്യമാം നിറം വിതറീ...

വിരിയിച്ചൂ പലവർണ്ണ ചിത്രപ്പൂക്കൾ ...



Rate this content
Log in

Similar malayalam poem from Fantasy