STORYMIRROR

Jisha Sunil

Fantasy

4  

Jisha Sunil

Fantasy

Ninnilekk

Ninnilekk

1 min
238

ചേർത്തുപിടിക്കുന്നുണ്ട് 

നിന്നെ ഞാൻ

എന്‍റെ ഏകാന്തമായ

സമുദ്രസഞ്ചാരങ്ങളിലെപ്പോഴും..


കേൾക്കുന്നുണ്ട്

നീയെന്ന ജലശംഖിലെ

കടലിരമ്പങ്ങൾ..


എന്നോ വരച്ചിട്ട

അതിരുകൾ മുറിച്ചു

കടന്നെത്തുന്നുണ്ട്

കൊതിപ്പിക്കുന്ന 

ഗന്ധങ്ങളുടെ കടൽക്കാറ്റ്..


പറയാൻ മറന്ന വാക്കുകളെ

പകരം വെക്കുന്നുണ്ട്

പതുക്കെയെങ്കിലും

ഈ കടലൊച്ചകൾ..


നിന്നിലേക്കു മാത്രം

പകരാൻ കൊതിക്കുന്നുണ്ട്

തീരാമോഹങ്ങളുടെ 

കടൽത്തിളക്കങ്ങൾ..


ആരുമറിയാതെ

കാത്തുവെയ്ക്കുന്നുണ്ട്

നിന്നെത്തിരഞ്ഞിറങ്ങുന്ന

യാത്രകളുടെ കടലാഴങ്ങൾ..


ഉള്ളിലെപ്പോഴും

പതഞ്ഞുയരുന്നുണ്ട്

ഒരുപാടോർമ്മകളുടെ

കടൽനിറയും ഉപ്പുരുചി.. 


ഉടലാകെ നനച്ചു

വന്നുനിറയുന്നുണ്ട് 

നിന്‍റെ തിരത്തുമ്പിലൊളുപ്പിച്ച 

ഉന്മാദത്തിന്റെ നിലയ്ക്കാത്ത കടൽപ്പെരുക്കങ്ങൾ..


എന്നെ ഞാനാക്കുന്ന 

നിന്‍റെ ഹൃദയതാളങ്ങളുടെ

അടങ്ങാത്ത അലയടികൾ ..



Rate this content
Log in

Similar malayalam poem from Fantasy