STORYMIRROR

Jisha Sunil

Romance Tragedy

3  

Jisha Sunil

Romance Tragedy

Thottupoyaval

Thottupoyaval

1 min
207

ഈ ഇരുളിൽ തനിച്ചിരിക്കേ 

ഒട്ടും ഒച്ചവെയ്ക്കാതെ 

അരികിലെത്തുന്നുണ്ട്

അത്രമേൽ 

പ്രണയം പകുത്തിട്ടും

പൊരുതി തോറ്റുപോയ

ഒരുപാടു സ്വപ്നങ്ങളുടെ

നിസ്സഹായത.. 

നമ്മളൊന്നെന്ന 

ചേർത്തുവെക്കലിലും

ഒരുമിച്ചു

നനയാനാവാതെ പോയ

ഒരുപാടു മഴകളുടെ

സ്നേഹസ്പർശങ്ങൾ 

പങ്കുവെക്കാനാവാതെ പോയ

എത്രയോ രാത്രികളുടെ 

തേൻമധുരങ്ങൾ 

നിന്നിലേക്കെത്താനാവാതെ പോയ

ഒരുപാടു ദൂരങ്ങളുടെ 

അടങ്ങാത്ത കാത്തിരിപ്പുകൾ 

ഈ ഏകാന്തതയിൽ

ഉള്ളുപൊള്ളിച്ചു 

കനംവെയ്ക്കുന്ന

തീരാത്ത ഓർമകളിൽ

എരിഞ്ഞു തീരുന്നു

എന്നും എന്‍റെ രാത്രികൾ..

എന്തിനെന്നിലേക്കു വന്നു

ഇത്ര തീവ്രമായ് 

നഷ്ടപ്പെടാനായിരുന്നെങ്കിൽ!



Rate this content
Log in

Similar malayalam poem from Romance