STORYMIRROR

Jisha Sunil

Romance Fantasy

3  

Jisha Sunil

Romance Fantasy

Mazhayormmakal

Mazhayormmakal

1 min
150

ഒരിക്കൽ

എത്ര പറഞ്ഞാലും തീരാത്ത

നിന്‍റെ വാക്കുകൾ 

തോരാമഴയായ്‌ എന്നിൽ

പെയ്തിറങ്ങിയിരുന്നു 


എണ്ണമറ്റ സ്വപ്നവഴികളിലൂടെ

എപ്പോഴും നീ

എന്നിലേയ്ക്കെത്തിയിരുന്നു


തീരാത്ത സ്നേഹമായി 

എപ്പോഴുമെന്നെ 

ചേർത്തുപിടിച്ചിരുന്നു


ഇപ്പോൾ

മിണ്ടാൻ മറന്ന്‌ 

വാക്കുകൾത്തന്നേ മറന്ന്‌ 

കാത്തിരിപ്പിന്റെ 

കടലാഴങ്ങളിലേക്ക്

എന്നെച്ചുഴറ്റിയെറിഞ്ഞ് 

നീയെവിടെയോ ..


എങ്കിലും

എന്‍റെ ഹൃദയവാതിലിനരികെ

എപ്പോഴും നീയുണ്ട്

എനിക്കു നിന്നെത്തൊടാം 

ഗന്ധം ശ്വസിക്കാം 


ഒരൊളിച്ചുകളിയുടെ

കുറ്റബോധങ്ങളില്ലാതെ

ചേർന്നിരിക്കാം 


എനിക്കു തിരക്കുകളില്ല

എപ്പോഴും എന്നെപ്പൊതിയുന്ന

നിന്റെയോർമ്മകളുടെ

ബഹളങ്ങളല്ലാതെ ..



Rate this content
Log in

Similar malayalam poem from Romance