STORYMIRROR

Arjun K P

Romance

4  

Arjun K P

Romance

ഒരു വാക്കിനാൽ...

ഒരു വാക്കിനാൽ...

1 min
408


ഒരു വേള നീയെന്നെ പ്രണയിച്ചിരുന്നെങ്കിൽ

വിരഹമാം നൊമ്പരം മാഞ്ഞേനെ...

എന്റെ വിജനതീരങ്ങൾ അകന്നേനെ...


കടലെടുത്തേതോ കരയുടെ കോണിൽ നാം

പ്രണയമരമായി തളിർത്തേനെ...

ഹൃദയപുഷ്പങ്ങൾ വിടർത്തിയേനെ...


ഒരു മാത്ര നീയെന്റെ മിഴികളെ പുൽകിയാൽ

ഒരാകാശമായ് ഞാൻ പടർന്നേനെ...

നിൻ മിഴിയാഴത്തിൽ അലിഞ്ഞേനെ...


ഹൃദയമാം തോണിയിൽ മറുകര തേടി നാം

ഒരുമിച്ചു ദൂരങ്ങൾ താണ്ടിയേനെ...

ഒരായിരം തീരങ്ങൾ പുൽകിയേനെ...


തിരി മായും ദൂരത്തെ ഇരുളിന്റെ കൂട്ടിൽ

നാം ശലഭമായ് ചിറകു വിടർത്തിയേനെ...

മഴവില്ലിൽ വർണ്ണം പടർത്തിയേനെ...


ഒരു വിരൽത്തുമ്പാലെ സ്പർശിച്ചിരുന്നെങ്കിൽ

ഞാനൊരു മാത്ര നിന്നെയറിഞ്ഞേനെ...

നിൻ ഹൃദയത്തിൻ സ്പന്ദനമായേനെ...


ഒരു വട്ടമെങ്കിലും പറഞ്ഞിരുന്നെങ്കിൽ നാം 

ഒരു വാക്കിലൊരുമിച്ചിരുന്നേനെ...

നാമൊരു വാക്കിലൊരുമിച്ചിരുന്നേനെ...




Rate this content
Log in

Similar malayalam poem from Romance