STORYMIRROR

Arjun K P

Romance

4  

Arjun K P

Romance

കിനാവു പൂക്കുന്നിടം

കിനാവു പൂക്കുന്നിടം

1 min
396


കവിളിണകൾ ചോന്നു തുടുക്കും

കനവുകൾ പൂത്തു തളിർക്കും

പ്രിയമേറെ തോന്നുന്നേരം

പരിഭവച്ചൂടേൽക്കുമ്പോൾ...


പ്രണയം നിറഞ്ഞ വാക്കിൽ

നാം മറുകര താണ്ടീടുമ്പോൾ...

പൊഴിയുന്നു മിഴിനീർക്കണമോ

വിട പറയുമീ സന്ധ്യകളിൽ...


പെയ്യാതെ പോയ്‌ മറഞ്ഞോ...

പിന്തിരിഞ്ഞെങ്ങോ പോകെ

തിരികെ മടങ്ങീടാനായ്...

തുടിക്കുന്നു തനുവും മനവും


നാമെന്നുമോർമകളായി

കനവുകളിൽ ജീവിക്കുമ്പോൾ...

വരുമോ വസന്തം വീണ്ടും

പരിഭവം പെയ്തൊഴിയാനായ്...


പകൽക്കിനാവിന്റെ രാജ്യം

പടിവാതിലെത്തിച്ചേരാൻ...

തിരികെ മടങ്ങാതെന്നും

ഒരുമിച്ചു കൂടിയിരിക്കാൻ...

വരമൊന്നു നേടിയെടുക്കാൻ...





Rate this content
Log in

Similar malayalam poem from Romance