STORYMIRROR

Rethika Adhi

Romance

4  

Rethika Adhi

Romance

കവിത

കവിത

1 min
283

കവിത പിറക്കുന്നു വിണ്ണിൽ

നാണം തിങ്ങും വദനപ്പുഞ്ചിരി-

യുള്ള പെണ്ണിനെപോലെ..


വിറയ്ക്കുന്ന ചുണ്ടുകൾ

മൊഴിയുന്ന വാക്കുകൾ

ചലിക്കുന്ന വിരലുകൾ,


പിറവികൊടുക്കുന്നു കവിതയായി...

അക്ഷരക്കൂട്ടുകൾ താളം മുഴക്കുന്നു,

വെറികൊണ്ട പെണ്ണിനെപ്പോലെ...


ശരവേഗം പായുന്നു, ശിലപോലെ

ഉറയ്ക്കുന്നു, ഹൃദയാക്ഷരങ്ങളായി.

ആനന്ദമേവുന്ന മഴനൂലുകൾ പോലെ,

കവിത പിറക്കുന്നു മണ്ണിൽ..


Rate this content
Log in

Similar malayalam poem from Romance