Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer
Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer

Nimmi Kakkanatt

Drama Romance

4.6  

Nimmi Kakkanatt

Drama Romance

സ്നേഹിച്ചിടുന്നു ഞാൻ

സ്നേഹിച്ചിടുന്നു ഞാൻ

1 min
564


സ്നേഹിച്ചിടുന്നു ഞാൻ നീലക്കടലിനെ,

കടലുള്ളിലൊളിപ്പിച്ച നിന്റെയാ കണ്കളെ .


സ്നേഹിച്ചിടുന്നു ഞാൻ പൂവിനെ പൂമ്പാറ്റയെ,

മധു തേടും വണ്ടായി നിന്റെയധരത്തെ.


സ്നേഹിച്ചിടുന്നു ഞാൻ നിന്റെയാ പൂമുഖം,

വെൺതിങ്കൾ തോറ്റിടും ആ പൊൻതിളക്കത്തെ.


സ്നേഹിച്ചിടുന്നു ഞാൻ നിന്റെയാ കയ്കളെ ,

ആ കൈകൾ തുടയ്ക്കും എന്നശ്രുകണത്തേയും .


സ്നേഹിച്ചിടുന്നു ഞാൻ നിന്റെ മൗനത്തേയും ,

ആ മൗനത്തിലൊളിപ്പിച്ച നിൻ പ്രണയത്തെയും


Rate this content
Log in