വെട്ട്
വെട്ട്


എതിർപ്പിന്റെ ആർജ്ജവം,
ഇരമ്പുന്ന ആരവം,
ഊതിക്കെടുത്തുവാൻ,
വെട്ടുകൾ പല ജാതി:
കൈ വെട്ട്,
കാൽ വെട്ട്,
മെയ് വെട്ട്,
ഗളച്ഛേദം.
സഹിക്കാം!
ജീവൻ പോയാലും സഹിക്കാം!
താങ്ങാനാവാത്ത വെട്ടൊന്ന് വേറെ:
കുതികാൽ വെട്ട്!
മറുപടിയില്ലാത്ത
ആ വെട്ടു കൊണ്ടവരോ?
പിന്നെ
ജീവിക്കുന്നുമില്ല,
ചാവുന്നുമില്ല!