STORYMIRROR

Udayachandran C P

Others

4  

Udayachandran C P

Others

വഴി-കാട്ടി! - ഉദയചന്ദ്രൻ

വഴി-കാട്ടി! - ഉദയചന്ദ്രൻ

1 min
530



പറുദീസയിലെ 

സ്വപ്നസദൃശമായ കടൽത്തീരവും 

തേടിയാണ് ഞാനും യാത്ര തുടങ്ങിയത്.


ഇടം ക്ലിപ്‌തമായറിയില്ലായിരുന്നല്ലോ! 

മറ്റുള്ളവരെപ്പോലെ ഞാനും 

കടൽത്തീരത്തിലേക്കുള്ള 

"ഗൂഗ്‌ൾ മാപ്" ഇട്ടുകൊണ്ടു 

തന്നെ സഞ്ചാരമാരംഭിച്ചു. 


"ചേച്ചി" തന്ന നിർദ്ദേശമനുസരിച്ചു 

>വഴി തിരഞ്ഞെടുത്ത ഞാനും 

ഇപ്പോൾ ആ തിരക്കിൽപ്പെട്ട് 

പറുദീസയിലേക്കുള്ള വഴിയും തേടി 

അലയുകയാണ്, നിങ്ങളോടൊപ്പം!


ഇളകാൻ വയ്യാത്തവണ്ണം

അസാധ്യമായ തിരക്കാണ് വഴിയിലെങ്ങും!

നിരത്തിലെ ചൂണ്ടുപലകളെല്ലാം 

കാണിക്കുന്നതോ?

ഒറ്റ ഇടവും, ഒറ്റ വഴിയും!

നരകത്തിന്റെ തീക്കടൽ തീരത്തേക്ക്!!!



Rate this content
Log in