STORYMIRROR

Udayachandran C P

Others

4  

Udayachandran C P

Others

നന്മയുടെ പന്തങ്ങൾ

നന്മയുടെ പന്തങ്ങൾ

1 min
399

എന്റെ മെയ് കൊഴുപ്പ് 

നിന്റെ കണ്ണുകളെ ആക്രമിച്ചു കീഴടക്കുന്നുവെങ്കിൽ,

എന്റെ ആകാരവടിവ് 

നിന്നെ മദോന്മത്തനാക്കുന്നുവെങ്കിൽ,


എന്റെ താളാത്മകമായ ചലനം 

നിന്റെ ഞരമ്പുകളെ ത്രസിപ്പിക്കുന്നുവെങ്കിൽ, 

നിന്റെ കണ്ണുകളെ എങ്ങനെ കുറ്റം പറയാനാവും?

പാവം കണ്ണുകൾക്ക് നോക്കാനല്ലേ ആവൂ.


കണ്ണുകളെ ഏല്പിച്ചിരിക്കുന്നു ജോലി

അവ കൃത്യമായി ചെയ്യുന്നു എന്നല്ലേ

നാം മനസ്സിലാക്കേണ്ടത്?

കുറ്റം എന്റെ മേനിയുടേത് തന്നെ!


കുറ്റം എന്റെ ആകാരവടിവ് തന്നെ!

എന്നെ ഇരുട്ടിലടച്ചാൽ, 

പിന്നെ നിന്റെ കണ്ണുകൾ സ്വതന്ത്രങ്ങളാവും!

നന്മയുടെ പന്തങ്ങളും!!!

 



Rate this content
Log in