ചിരിക്കുന്ന പൂക്കൾ! (ഉദയചന്ദ്രൻ)
ചിരിക്കുന്ന പൂക്കൾ! (ഉദയചന്ദ്രൻ)
1 min
215
നോക്കൂ,
പൂക്കൾ
തുറന്ന് ചിരിച്ചുകൊണ്ട്
ജീവിക്കുന്നു!
മരിച്ചുവീഴുന്നതും
ചിരിച്ചുകൊണ്ട് തന്നെ!
ഞാനോ, നീയോ?
ജീവിക്കുമ്പോൾ
വിഷമിച്ച് ചിരിക്കുന്നു.
മരിക്കുന്നതോ?
അതിലേറെ വിഷമിച്ച്!!!