അമ്മ
അമ്മ
അടുക്കളക്കരിയിൽ മുഷിഞ്ഞു പോയ
നിഴലിനെ
ചായപെൻസിൽ കൊണ്ട് മുറിവേൽപ്പിക്കുമ്പോൾ
സ്വയം പ്രതികാരം ചെയ്യുകയായിരുന്നു ഞാൻ...
പക്ഷെ ആ
നിഴൽ
കരഞ്ഞില്ല...
ഇറ്റു വീണത് സ്നേഹമായിരുന്നു...
വാത്സല്യമായിരുന്നു...
മാതൃത്വമായിരുന്നു...
പക്ഷെ
വർണങ്ങൾക്കിടയിലെ നിഴൽ
മാത്രമായിരുന്നെന്റെ ഉള്ളിലെ ആത്മാർത്ഥത...
ഞാൻ
പോലുമറിയാതെയെൻ
കൈകളുയരുകയായിരുന്നു...
കറുത്ത ചരട് വാരി പുണർന്ന
കഴുത്തിൽ പൂശുവാൻ...
തേഞ്ഞു തീരാറായ വിരലുകളിൽ
ചാ
യം
പൂശുവാൻ...
പിഞ്ചിയ
ചേലയിൽ
മുത്തു തുന്നി ചേർക്കുവാൻ...
നരച്ച മുടിയിഴകളിൽ
സ്നേഹതൈലം പൂശുവാൻ...
തഴമ്പിച്ച കൈത്തണ്ടയിൽ
മഞ്ഞു വീഴ്ത്തിക്കുവാൻ ...
മങ്ങിയ മിഴികളിൽ സുറുമയെഴുതുവാൻ...
സീമന്ത രേഖയിൽ ധൈര്യം
പൂശിയെഴുതുവാ-
നൊഴിഞ്ഞ
തലമുടിയിൽ
വാത്സല്യ
പൂ ചൂടിക്കുവാൻ...
ഇന്ന്!
അമ്മ
രാജകുമാരി ആണ്...
എന്റെ മക്കൾക്കമ്മ ചായപെൻസിൽ
സമ്മാനം
നൽകി...
അവരതു-
കൊണ്ടമ്മയുടെ
ഓർമ്മച്ചിത്രമെഴുതി...