പറന്നകന്നു പ്രവാസിയായി
പറന്നകന്നു പ്രവാസിയായി


പറവ കണക്കെ പറന്നകന്നനേരം
പറവയല്ല ഞാനൊരു പ്രവാസിയായി
കൂടുവിട്ട് ചിറകുവിരിച്ചു പറന്നകന്നുപോയി
പെട്ടനൊരു തിരികെ പോക്കും സ്വപ്നം കണ്ടുറങ്ങിയ പലരാത്രികളുമുണ്ടെൻ ജീവിതത്തിൽ
പൊലിഞ്ഞ പല വർഷങ്ങളൊക്കെയുമിതു മാത്രമായിരുന്നെന്റെ സ്വപ്നവും
പുതു കൂടുകെട്ടാനുമൊരു പിടിയന്നത്തിനുമായി
കാശു വാരാം കീശ നിറക്കാമൊരു നൂറുസ്വപ്‌നങ്ങളുമായ്
വന്നതാണി അന്യ നാട്ടിലേക്കായി
ആടുജീവിതം കണക്കെയൊരു ജീവിതമായ്
പ്രാരാബ്ദത്തിന്റെ കണക്കുപുസ്തകമിന്നുമൊരു തീരാകണക്കാണ്
ഇനിയുമെത്രകാലങ്ങൾ വേണമൊരു മോചനത്തിനായി
പ്രവാസയിൽ നിന്നും അന്തേവാസിയായ്