അമ്മ
അമ്മ


മുലപ്പാലിൻ മണം ഇന്നുമെൻ രക്തത്തിൽ ലയിച്ചുചേർന്നിരിക്കുന്നതറിയുന്നൂ ഞാനിന്നും, ആയുസിന്റെ പകുതിയെത്തുന്നനേരത്തും... !
ചിന്തിക്കാതെ ഞാനാദ്യം പറഞ്ഞവാക്കും അമ്മയെന്ന മധുവൂറും പദം,
എൻ ചിന്തകളിൽ വന്നുനിന്നുകിന്നാരം
പറയുന്നുണ്ടിപ്പോഴും...!
കാലയവനികയിൽ വന്നു തിരശീലമാറ്റി
സദസ്യരുടെഎണ്ണമെടുക്കാൻ തുനിയുന്നൂ,
മഹാമാരികളാൽ കാലപുരുഷനും
അനന്തവിഹായസ്സിലെ അപ്രമാദിത്തവും... !
ഞാനും കാത്തിരിക്കുന്നൂ
വീണ്ടുമമ്മതൻ മടിത്തട്ടിലേക്കുമടങ്ങുവാൻ
ചൊല്ലുള്ളോരുപിള്ളയാകുവാൻ
വീണ്ടും അമ്മയുടെ പിച്ചപിച്ചയെന്ന നാദം
കേട്ടാദ്യമായ് നടയൊന്നുവയ്ക്കുവാൻ
അമ്മയുടെ കൊഞ്ചുന്ന ശാസനയിൽ
വീടിനകത്തൊന്നു തെറ്റൊന്നോടിക്കളിക്കുവാൻ... !