Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

S NANDANA

Drama

3  

S NANDANA

Drama

ദർപ്പണം

ദർപ്പണം

1 min
282


എൻ ദർപ്പണത്തിൻ

മുൻപിൽ നിന്ന് ഞാനാ-

ചോദ്യമാവർത്തിച്ചു:

എൻ നിഴലിൻ സങ്കട-

ത്തിൻ ഹേതുവെന്ത്?


നിസംശയമതെനിക്ക്

മറുപടിയോതി; നിന്‍റെ

ദുഃഖത്തിന്‍ പ്രതി-

ബലനമാണ് നിഴലിൽ.


നിഴലിന്‍ സന്തോഷമേ-

കാന്‍ എന്താണ് വേണ്ടത്

എന്ന ചോദ്യശരം

ഞാന്‍ അങ്ങോട്ടയച്ചു.


നിന്‍ മന്ദഹാസം ഉയ-

രുമ്പോൾ നിന്‍ നിഴ-

ലും താനെ തെളിയും

എന്ന മറുപടിയെനിക്ക്

ദർപ്പണമേകി.


അവിടെ ഞാന്‍ തിരി-

ച്ചറിഞ്ഞു ഞാനുമെ-

ന്‍റെ നിഴലുമൊരിക്കലും

പിരിഞ്ഞു പോകില്ല.


Rate this content
Log in

Similar malayalam poem from Drama