STORYMIRROR

S NANDANA

Drama

3  

S NANDANA

Drama

അമ്മ

അമ്മ

1 min
187

എന്നെ തഴുകിയുണർ-

ത്തിയ സ്നേഹമാണെ-

ന്നുമെന്നമ്മ.


എൻ മനത്തിൻ ശക്തി

പകർന്നു നീ എന്നെ-

ന്നുമെന്നെ ഞാനാകൻ

പരിശീലീപ്പിച്ചു.


നിൻ കരങ്ങളാൽ

ലഭിച്ച അന്നത്തിൻ

രുചിയോളം വരില്ല

മറ്റൊന്നിൻ രുചി.


എൻ മോഹങ്ങൾ-

ക്കെന്നും പൂർണ്ണ

പിന്തുണയായി എന്നെ

വിജയത്തിലേക്കുയർത്തി.


നിൻ വാൽസല്യത്തിൻ

ഫലമാണ് എൻ

ശരീരത്തിൽ തുടിക്കുന്ന

ജീവന്‍റെ താളം.


കഠിനമാം വേദന

സഹിച്ച എനിക്ക്

ജന്മം തന്ന എൻ

അമ്മയുടെ പാദത്തിൽ

ഞാൻ സമർപ്പിക്കുന്നെൻ

ജീവനും ജീവിതവും.


Rate this content
Log in

Similar malayalam poem from Drama