നിറങ്ങൾ
നിറങ്ങൾ
മാരിവില്ലിനു നിറങ്ങൾ ഏഴത്രേ
കറുപ്പിനോ ഏഴഴകത്രേ
എങ്കിൽ ചൊല്ലീടാമോ,
എൻ ജീവിതത്തിൽ എത്ര നിറങ്ങളെന്ന്?
വേദനയുടെ കയങ്ങളിൽ എരിഞ്ഞമരുമ്പോഴും എന്റെ സ്വപ്നങ്ങൾക്കു മാത്രം നിറമുണ്ടായിരുന്നു
പക്ഷേ, ഇന്നാ നിറങ്ങൾ ഏതെന്നെനിക്കറിയില്ല എന്തെന്നാൽ,
ആ നിറങ്ങളിന്നെന്നിൽ പുഞ്ചിരി തൂകുന്നില്ല
ഇന്നെനിക്കുചുറ്റും ഒരു നിറം മാത്രം
ആ ഏഴഴകൊഴുകും കറുപ്പുനിറം മാത്രം
ഞാനിന്നു തനിച്ചാണ്...
എന്തെന്നാൽ,
എന്റെ നിറമൊടും സപ്നങ്ങളും എന്നെ തനിച്ചാക്കി...