പൂമ്പാറ്റ
പൂമ്പാറ്റ


ഇനിയൊരു വസന്തം....
എനിക്കു നീ നൽകിയെങ്കിൽ
ഒരു കുഞ്ഞു പൂമ്പാറ്റയായ് ഞാൻ വന്നീടും.
പറയുവാനേറെയുണ്ടെനിക്കിനിയും നിന്നോട്
പരിഭവമേതുമെ അല്ലെന്നറിയുക.
നിന്നിളം ചുണ്ടിൽ മുത്തമിട്ടങ്ങിനെ
തേൻ നുകർന്നിടുവാൻ മോഹമെന്നും.
ഇളം കാറ്റിലാടിയുലയും നിൻ മേനിയിൽ
വെറുതെ ഇരിക്കുവാൻ മോഹമല്ലോ എന്നും.
നിൻ ഗന്ധമതൊന്നല്ലൊ എന്നെ നിൻ ചാരെ
മാടിവിളിക്കും ഓരോ നിമിഷവും...
നീ ഇല്ലയെന്നാൽ ഞാനുമില്ലെന്നറിയുക
നീയെൻ കുഞ്ഞു പൂവെ...