Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Haripriya C H

Drama

3.1  

Haripriya C H

Drama

തനിയെ...

തനിയെ...

1 min
12K


തനിയെ, പിടയുന്നുവോ...?

താനേ, നിറയുന്നുവോ...?

മനവും, മിഴിയിണകളും...

അകലങ്ങൾ, താണ്ടിയോ...?


മനമതു പകുത്തുനൽകി...

മനതാരിൽ നിനവുകളേകി...

പിടയുമൊരു പ്രാണൻ മാത്രം,

തനിച്ചായി ഈ വഴിയിൽ...


മനമതിൽ വിതുമ്പിയും,

നിറമിഴികൾ ഒഴുകിയും...

നാം കണ്ട കിനാക്കളെല്ലാം

എവിടെക്കോ പോയ് മറഞ്ഞു...


അകലങ്ങൾ താണ്ടുവാൻ,

ആവതില്ലെനിക്കിന്നും...

ഇടറുമീ കാൽ ചുവടുകൾ,

എന്നേക്കുമേ... തനിച്ചായ്...


തനിയെ, ഈ ഞാനും...

തനിയെ, എൻ നിനവും...

തനിച്ചു ഞാൻ വന്നതും,

തനിച്ചിനി പോകീടിലും...


Rate this content
Log in

Similar malayalam poem from Drama