STORYMIRROR

Haripriya C H

Drama

2  

Haripriya C H

Drama

ഏകാന്തയായ് ഞാൻ

ഏകാന്തയായ് ഞാൻ

1 min
213

തിരകളൊടുങ്ങാത്ത തീരത്തു ഞാൻ വെറുതെ

തിരിയിട്ട മോഹവുമായ് ഇരുന്നനേരം...

അലതല്ലുമെന്നിലെ മോഹങ്ങളൊക്കെയും

അറിയാതെ നീറിപിടഞ്ഞിടുന്നു...


മഴമുകിൽ കണക്കെ ഇരുണ്ടുരുളുന്നു

എൻ അകതാരിൽ ഏതോ വിഷാദങ്ങളും...

അകലങ്ങൾ തേടിയലയുന്നു ഞാനുമെൻ അകതാരിൽ ഏതോ വിഷാദങ്ങളുമായ് ...

മുറിവേറ്റു പിടയുന്ന ഹൃദയവുമായി ഞാൻ നീന്തി തുടിക്കുന്നതോ ഈ ഭൂമിയിൽ...

എത്ര നാൾ, ഇതെത്ര നാൾ അറിവതില്ലേതുമേ ഈ ഭൂവിയിലിനിയുമെൻ മോഹങ്ങളുമായ്.


Rate this content
Log in

Similar malayalam poem from Drama