ഗണിത ശാസ്ത്രം
ഗണിത ശാസ്ത്രം


അറിയില്ലെനിക്കൊട്ടുമി ശാസ്ത്ര ശാഖ
അറിയുവനൊട്ടില്ല ഇഷ്ടമെന്നും
കൂട്ടലും കുറയ്ക്കലും ഹരിക്കലും ഗുണിക്കലും
കഷ്ടമെന്നെന്നിൽ പതിഞ്ഞുപോയെപ്പോഴോ
അറിയില്ലെനിക്കി ല. സാ. ഗു. വിൻ തന്ത്രങ്ങൾ
സൂത്രവാക്യങ്ങളൊന്നുമുറപ്പില്ല
വിസ്തീർനും അറിയില്ല ചുറ്റളവറിയില്ല
പൊക്കമറിയില്ല വ്യാപ്തമറിയില്ല
വെഞ്ചിത്രത്തിൽ ഉള്ള കളികളും
സംഗമ യോഗവും എന്തെന്നറിയില്ല
രേഖയും ബിന്ദുവുംരശ്മിയും ആരിവർ
കണക്കിലെ കളികളോ തിരഞ്ഞില്ല ഞാനെങ്ങും
രാമാനുജൻ തൻ സംഖ്യ അറിയില്ല
ആര്യഭട്ട് തൻ നേട്ടമറിയില്ല
ഉത്തരം കിട്ടാത്ത ചോദ്യമായെപ്പോഴും
ഉത്തരം മുട്ടിക്കുമി ഗണിതമെന്നെ