STORYMIRROR

Reena Mathew

Crime

3  

Reena Mathew

Crime

മാസ്ക്

മാസ്ക്

1 min
265

മറഞ്ഞിരിക്കുന്നതെന്തോ

ഭീകരത്വത്തിൻ നിഴലോ

വഞ്ചന തൻ പര്യായമോ

പച്ചയോടെ പിച്ചി ചീന്തുന്ന

വടയക്ഷി തൻ പ്രതികാരദാഹമോ


തിരിച്ചറിയാത്ത സ്ത്രീത്വങ്ങൾ

വില മതിക്കാത്ത മാതൃത്വങ്ങൾ

നിമിഷ നേരത്തിൽ ചവിട്ടിയരയ്ക്കുന്നു

മുഖം മൂടി അണിഞ്ഞ

മൃഗീയ വേഷങ്ങൾ


പരാതി ഇല്ല പരിവേദനങ്ങളില്ല

നിശബ്ദമായി തേങ്ങുന്ന

മുഖങ്ങളും മറയ്ക്കുന്നു

ഭീഷണി തൻ മാസ്ക്കിട്ട

ഒരു കൂട്ടം ചെന്നായ്ക്കൾ


Rate this content
Log in

Similar malayalam poem from Crime