STORYMIRROR

N N

Drama Tragedy Crime

3  

N N

Drama Tragedy Crime

സ്വാതന്ത്ര്യ ചരടുകൾ

സ്വാതന്ത്ര്യ ചരടുകൾ

1 min
224

അച്ഛൻ വ്യാധി പടർന്നു കയറിയിടും

വിദ്യാലയ കാലയളവിൽ


വെറുപ്പിൻ വിത്തുകൾ പാകിയ

സ്വാതന്ത്ര്യം.


ചിറകുകൾ മുളക്കും മനസ്സിൻ

അകത്തളങ്ങൾ കൊട്ടിയടക്കും വ്യാധികൾ.


എൻ ശാരീരകമാനസിക വളർച്ചയ്ക്കൊപ്പം


വെറുപ്പിൻ വിത്തുകൾ പൊട്ടി

മരമായി വളർന്നുവല്ലോ.


എന്നെ ബന്ധിച്ചിടും സ്വാതന്ത്ര്യ ചരടിൻ

തുമ്പുകളിൽ പിടിമുറുക്കും ഭവനം


ചേദിച്ചിടും ചിറകിൻ പൊടിപടലങ്ങൾ

കാറ്റിൽ പറന്നെത്തുന്നു


അക്രമിതൻ കാലടികളിൽ,


ചവുട്ടിമെതിക്കുന്നുവല്ലോ സ്ത്രീതൻ

സ്വാതന്ത്ര്യം നിഷ്കരുണം.


സഹപാഠിതൻ ഓമനമുഖം

വികൃതമാക്കിയ പ്രേമനിരസനത്തിൻ


വാശിയേറിയ ആസിഡ് വീര്യം

അറിയുന്നുവോ നീ അക്രമി,


കാമവെറികളിൽ എരിഞ്ഞടങ്ങും

പെൺ ജീവിതങ്ങൾ.


കാലങ്ങൾക്കൊപ്പം വെറുപ്പിൻ മരം

തഴച്ചുവളർന്നുവല്ലോ.


എൻ സ്വാതന്ത്ര്യത്തിൻ ചരടുകൾ

കൈമാറി കിട്ടിയ ഭർത്യഗൃഹം


ഏർപ്പെടുത്തും വിലക്കുകൾക്കൊത്താടിയ

മരപ്പാവ ഞാൻ.


സുന്ദരപൂമൊട്ടായ എൻ പെൺകുഞ്ഞു

വളരും നേരം ഞാനും തീർത്തുവല്ലോ

അസ്വാതന്ത്ര്യ ചരടുകൾ.


പ്രേതകഥകൾ പാടികൊടുത്തു പേടിപ്പിച്ചിടും

രാത്രിയാമങ്ങൾ അവൾ


വെറുത്തുവെന്നാശ്വാസം എന്നിൽ

വേദന നിറഞ്ഞിടും ആനന്ദാശ്രു പൊഴിച്ചു.


അസ്വാതന്ത്ര്യത്തിൻ 

 ചരടുകൾ ശക്തി ആർജിക്കും വേളയിൽ

സ്വാതന്ത്ര്യ ദിനം ആഘോഷം കൊണ്ടു.


Rate this content
Log in

Similar malayalam poem from Drama