STORYMIRROR

N N

Drama Romance

3  

N N

Drama Romance

ശരത്ക്കാലം

ശരത്ക്കാലം

1 min
318

വേനൽക്കാലം പൊലിയുന്നു

ശരത്ക്കാലം വിടരുന്നു

നിറഭേദങ്ങൾ തീർത്തിലകൾ

വിടവാങ്ങുന്നു.


ഇലകൾ തീർക്കും പാതകൾ

പറയും തീരാകഥകൾ,

ഹൃദയം കവരും കഥകൾ.


ദിനങ്ങൾ കൊഴിയുന്നു

കഥകൾ അലിയുന്നു,

ശരത്ക്കാലം മങ്ങുന്നു

പുതുജീവൻ വിടരുന്നു.


പച്ചപ്പുതക്കും വൃക്ഷങ്ങൾ

ഒരുക്കുന്നു പ്രകൃതി തരുണിയെ,

മഞ്ഞുതുള്ളികൾ അറിയുന്നു 

അനുരാഗം ഇലത്തുമ്പുകളിലൂടെ.


ശിശിരം വിടരുന്നു, പൂമ്പൊടി പാറുന്നു

പൂവിടുന്നു മൊട്ടുകൾ,

നയനങ്ങൾക്കിത് ആഘോഷം.

മാസ്മരികമാം മന്ദമാരുതനിലലിയുന്നു

പ്രണയത്തിൻ കളിചിരികൾ.


മൂകസാക്ഷിയായി മാറുന്നു പ്രകൃതി

എങ്ങും വീശുന്നു

പ്രണയത്തിൻ നൈർമ്മല്ല്യം.


Rate this content
Log in

Similar malayalam poem from Drama