എന്റെ മകൾ
എന്റെ മകൾ
സായന്തനത്തിന്റെ ശീതളഛായയിൽ
വന്നതോ നോവിന്റെ മുള്ളായി
പിന്നെയാ മുള്ളുകൾ പൂക്കളായി
വീണ്ടുമാ ചിത്രശലഭങ്ങളായി
പിച്ച വയ്ക്കുന്നോരോ പദത്തിലും
കണ്ടു ഞാൻ ദൈവ മഹിമ
ബന്ധുക്കൾ ലാളന തന്നിലവളൊരു
കൊച്ചു മിടുക്കിയായി പൂമ്പാറ്റയായി
വെയിലായ് മഴയായ് ഋതുക്കൾ കൊഴിയവേ
ഋതുമതിയായവൾ നിന്നു
പിന്നെ കയറിയ ഓരോ പടിയിലും
അറിവിന്റെ ദൈവ ചൈതന്യം
അക്ഷര തുണ്ടായി പാകിയ വിത്തുകൾ
അറിവിന്റെ ഫല വൃക്ഷമായി
കൗമാര ചിന്തയിൽ ഉഴറുന്ന മനസ്സിലും
വാക്കുകൾ കരുതലായ് കാത്തു
താങ്ങായി തണലായി സ്വാന്തന നാളമായി
നിൽക്കുന്നിതിവളെന്റെ മുന്നിൽ
എൻ ശക്തിയാണവൾ അതിലേറെ ചൊല്ലേണ്ടു
എൻ ബലഹീനതയും തന്നെയവൾ