‘എരി '- ഒരു നൊമ്പരം
‘എരി '- ഒരു നൊമ്പരം


മാധ്യമ കാഴ്ച്ചകൾ ഓരോന്നായി നോക്കുമ്പോൾ
കണ്ടൊരു കാഴ്ച ഞാൻ 'എരി ' എന്ന പേരിലായ്
കരൾ വിങ്ങുമീ കാഴ്ച കണ്ണു നനയിക്കും
കഷ്ടമി മദ്യത്തിൻ വിഷമയ വിളയാട്ടം
സന്ദേശമോതുന്നു ഈ ഓരോരോ
മദ്യപാനികൾക്ക് പാഠമായി തീരുവാൻ
തൊടില്ല ഞാനിനി മദ്യം പലവട്ടം
ആണയിട്ടിറങ്ങും പടികൾ പതിവായി
പിന്നെ മറക്കുന്നു കൊടുത്ത വാഗ്ദാനങ്ങൾ
മറക്കുന്നു കൂട്ടരേ തൻ കുടുംബത്തെയും
ഇല്ല ഒരു മണി അരിയിന്നു വീട്ടിലായി
ഓതുന്ന ഭാര്യ തൻ മുഖമെങ്ങോ മാഞ്ഞു പോയ്
അച്ഛന്റെ വരവിനായി കാക്കുന്ന കുഞ്ഞിന്റെ
കളിചിരി ഓർത്തില്ല മദ്യമയക്കത്തിൽ
സേവ മുഴുമിച്ചു വേച്ചുവെച്ചെത്തുമ്പോൾ
വിറയ്ക്കുന്നു കുഞ്ഞുങ്ങൾ വിതുമ്പുന്നു പത്നിയും
ഉപ്പിന്റെ രുചി മാത്രമറിഞ്ഞോരാ പൈതങ്ങൾ
അറിയാതെ അറിയുന്നു എരുവിന്റെ ഗന്ധങ്ങൾ
മദ്യത്തിൻ മത്തിലുറങ്ങുന്നവനറിയുന്നോ
മദ്യം മയക്കിയ രക്തബന്ധങ്ങളെ