തടിയൻ
തടിയൻ
ഈ പേര് കേൾക്കുമ്പോൾ ചിരി തോന്നുമെങ്കിലും
ഇത് തന്നെയാണെന്റെ നൊമ്പരമേപ്പോഴും
പരിഹാസപാത്രമായി പലവുരു പലവേദി
പച്ചയായി തടിയാ എന്ന് വിളിച്ചവർ
കാലത്തെഴുന്നേറ്റു നടന്നു ഞാൻ ദീർഘനാൾ
കൊതിയൂറും ഭക്ഷണമെല്ലാം ഉപേക്ഷിച്ചു
കായവിസ്തീരണം കുറയ്ക്കുവാൻ
കഷ്ടങ്ങൾ എല്ലാം സഹിച്ചു ഞാനെറെയും
പലതരം വ്യായാമുറകളോരോന്നായി
പതിവ് തെറ്റാതെ പരിശീലിച്ചു ചിട്ടയായ്
പത്രാസു കാട്ടുന്ന പലരുടെ മുന്നിലായി
പതറാതെ തുടർന്നു ഞാൻ തളരാതെ വേഗത്തിൽ
ആരോഗ്യമാസിക പലതു ഞാൻ വായിച്ചു
ആസനമുറകൾ ചിട്ടയാൽ പാലിച്ചു
ആരും കൊതിക്കുന്ന ആകാരവടിവിനായി
ആരുമറിയാതെ തേങ്ങും മനമോടെ.