സ്നേഹം
സ്നേഹം
തിരകൾ തലോടും തീരമേ ചൊല്ലുമോ
മരീചിക ഉലകത്തിൽ സ്നേഹമെന്തെന്ന്,
മന്ദമാരുതൻ തഴുകും വൃക്ഷപത്രങ്ങളെ
പറയുമോ ഈ സ്നേഹമെന്തെന്ന്,
കണ്ണീർ പൊഴിക്കും നേരമതിൽ
കവിൾത്തടം തലോടുമെൻ കൂന്തലിഴകളെ
പറഞ്ഞു തരിക സ്നേഹമെന്തെന്ന്,
മർത്യരല്ലാര് പൂഴിയിൽ വീണാലും
താങ്ങും ഭൂമിയെ പറയുക
സ്നേഹമെന്തെന്ന്.
പുഴതൻ തേങ്ങൽ ശ്രവിക്കും
കൽക്കട്ടുകളെ പറഞ്ഞു തരിക
: transparent;">നിങ്ങൾ സ്നേഹമെന്തെന്ന്,
സാന്ദ്രമായി പെയ്യും തൂമഴയെ
തുറക്കുകയില്ലയോ
സ്നേഹകവാടം എനിക്കായിന്ന്,
റോസാപുഷ്പങ്ങളെ ചുറ്റി
തേൻ നുകരും വണ്ടുകളെ,
നിങ്ങൾ പറഞ്ഞു തരിക
സ്നേഹമീ സ്നേഹമന്തെന്ന്.
ചന്ദ്രനായ് വിരിയും കമല പുഷ്പമേ,
സൂര്യനായ് കേഴും സൂര്യകന്തിയേ,
പറയുക സ്നേഹകവാടം ഉലകിലെവിടെന്ന്.
പ്രകൃതി ജനനീ കേഴുന്നു ഞാൻ
പറഞ്ഞു തരിക സ്നേഹമീ
സ്നേഹമെന്തെന്ന്.