STORYMIRROR

Abhishek S Ani

Drama

3  

Abhishek S Ani

Drama

ഞാനും നീയും

ഞാനും നീയും

1 min
198

നിൻമൗനങ്ങളിൽ 

 ചീവീട് ചത്തിരിക്കുന്നു.. 

 നോട്ടത്തിലൊരു 

 മുയൽകുഞ്ഞു പിടയ്ക്കുന്നു..

നിൻ പിൻ നടത്തം 

 ഒരു ചിത്ര ശലഭം ചിറകൊടിഞ്ഞു വീണിരിക്കുമ്പോലെ..

നിൻ പ്രണയം ആനറാഞ്ചിപക്ഷിയെപോലെ പേടിപ്പെടുത്തുന്നു..

എൻ മനസ്സാഴങ്ങളിൽ നിന്നോടുള്ള കാഴ്ച്ചപാടിതാണ്..

ഈ കാഴ്ച്ചപ്പാടുകളിൽ  ഇയാംപാറ്റകൾ പാറിനടക്കുന്നു. 

നിൻ ഓർമകളിൽ ഇപ്പോളും ഒരു കാക്ക പറക്കുന്നുണ്ട്... 

എന്നെ നീ അറിഞ്ഞിരുന്നുവെങ്കിൽ..

 ഒരു പഞ്ചവർണ്ണകിളിയായി 

ഞാൻ പറന്നു വന്നണഞ്ഞേനെ...

പിന്നിടുള്ള നിൻ ഓർമ്മകളിൽ കാർമേഘം മാറിതെളിഞ്ഞ

ഹൃദയാകാശം പോലെ നീലിമപടർന്നേനെ..ഞാനും നീയും 

ഹൃദയാകാശം പോലെ നീലിമപടർന്നേനെ..

Rate this content
Log in

More malayalam poem from Abhishek S Ani

Similar malayalam poem from Drama