പൊൻ വിലങ്ങുകൾ
പൊൻ വിലങ്ങുകൾ


കാലങ്ങൾക്കിപ്പുറം ഭേദിച്ചു ഞാൻ എന്റെ
ബന്ധങ്ങൾ തീർത്തൊരാ പൊൻ വിലങ്ങ്
പന്ത് കളിക്കാൻ വിടാതെ എൻ അച്ഛൻ തീർത്തൊരാ പൊൻവിലങ്ങ് ...
കണ്മിഴിയോരത്തുനിന്നെങ്ങുമേ പോകാതെ
അമ്മയും തീർത്തൊരു പൊൻ വിലങ്ങ് ...
കൂടെ കളിക്കാൻ വിളിച്ചൊരു കൂട്ടുകാരനോട് കൺകൾ നിറഞ്ഞു ഞാൻ മെല്ലെ ഓതി, കൂടെ പിറപ്പ് തനിച്ചിരിക്കുന്നു
കൂടെ വരാൻ ഒട്ടു നിർവാഹം ഇല്ല...
അത് കേട്ട് കുഞ്ഞിളം പല്ലുകൾ കാട്ടി
അവനും തീർത്തൊരു പൊൻ വിലങ്ങ്
കാലം കഴിഞ്ഞപ്പോൾ ജീവിതം അറിഞ്ഞപ്പോൾ കുടുംബത്തിനായും സ്നേഹം പകുത്തോരു പെണ്ണിനു വേണ്ടിയും ഞാൻ തന്നെ തീർത്തു ഒരു പൊൻ വിലങ്ങ് ...
ജീവിത പാതയിൽ പാതിയായി തീർന്നവൾ
പൊന്നായി തന്നൊരു പൊന്നോമന..
പിന്നെയങ്ങോട്ട് അങ്ങോട്ട്... ജീവിതം അത്രയും ഇഷ്ടങ്ങൾ ത്യജിച്ചതും, അനിഷ്ടങ്ങൾ മറന്നും മധുരം കലർന്നൊരു നൊമ്പരങ്ങളെ പുണർന്നതും
ബന്ധങ്ങൾ തീർത്തോരു സ്നേഹ ഭാണ്ഡം
ചുമന്നങ്ങോട്ട് പോകവേ...
കാലം എനിക്കായി അന്നേക്ക് കരുതിയൊരു
കർമയോഗത്തിൻ ഫലം
പൊട്ടിച്ചു എറിഞ്ഞു ഞാൻ കൈ വിലങ്ങുകളൊക്കെയും... ചിതറി തെറിച്ചു എൻ
വിലങ്ങുകളൊക്കെയും...
കണ്ണിൽ നിറഞ്ഞു എൻ ഹൃദയം പകുത്തോരു സ്നേഹ മുഖങ്ങളൊക്കെയും
പലവുരു പറഞ്ഞു പഴകിയൊരു ചൊല്ല് പോൽ
ഞാനുമൊരു കുഞ്ഞു നക്ഷത്രമായി വിണ്ണിൽ വിരിഞ്ഞു ഒരു നോവിന്റെ നൊമ്പര പൂവായി...