STORYMIRROR

Ajayakumar K

Drama

3  

Ajayakumar K

Drama

പുനർജ്ജനി

പുനർജ്ജനി

1 min
268

എന്നെ തെരഞ്ഞു ഞാൻ

എന്നെ തെരഞ്ഞു ഞാൻ

എന്നിലെ എന്നെ തെരഞ്ഞു

പൃഥ്വിയെ നാകമായി തീർക്കും

മനുജന്റെ വൈഭവം തേടിയലഞ്ഞു


ഒരുപിടി സ്വപ്‌നങ്ങൾ മനതരുവിൽ മൊട്ടിട്ട

മാനസമെന്തേ കരഞ്ഞു...

സായന്തനങ്ങൾക്ക് സ്വർണ പ്രഭയേകും

പകലോന്റെ കരവിരുതല്ലേ


എത്രയോ രാവുകൾ മൺമറഞ്ഞു-

യെത്ര സൗഭാഗ്യങ്ങൾ കൈവെടിഞ്ഞു

എന്നിലെയെന്നെ തെരഞ്ഞീടുവാൻ

വിശ്വപ്രയാണം നടത്തീടട്ടെ...


എങ്കിലും കൂട്ടരേ നമ്മൾ മറന്നല്ലോ

സങ്കല്പമാർന്നൊരു ലോകം

താരങ്ങൾ മിന്നുന്ന പൊൻതിരുവാതിര

ഏറെ ഞാൻ കണ്ടു കൊതിച്ചു...

ഏറെ ഞാൻ കണ്ടു ഭ്രമിച്ചു...


കാലത്തിൻ പൊൻ താലത്തിലേറി വരുന്നോരു

പൊൻമാൻ കണക്കേ മനുജർ

വിശ്വപ്രസിദ്ധമാം സാഹിത്യ സൃഷ്ടിക -

ളെത്രയോ കണ്ടു കൊതിച്ചൂ...


ചാരുതയാർന്നൊരാ സൃഷ്ടികളെന്നിലെ

കവിയെന്ന സ്വപ്നത്തെ തൊട്ടുണർത്തി

നീചകൃത്യങ്ങൾ തൻ പാഷാണ ചീളുകൾ

കൂരമ്പായി തറച്ചിതെൻ ഹൃത്തിൽ


എന്നിലെ തുച്ഛത്തരത്തെ ഞാനിപ്പോഴും

കാരസ്‌കരത്തിൻ കുരുവായി കണ്ടിടുന്നു

അശാന്തിയാകുന്ന കോമര കോലങ്ങൾ

മൃതി താളമായി നിറഞ്ഞു തുള്ളുന്നു


ഇനി വിട നൽകുക... ഇനി വിട നൽകുക

എന്നെ വളർത്തി ഞാനാക്കി തീർത്ത

കാലമേ പൊറുത്താലും...

കാലമേ ക്ഷമിച്ചാലും...


Rate this content
Log in

Similar malayalam poem from Drama