കടലാസ്
കടലാസ്
ഞാനൊരു കടലാസു കഷ്ണം,
കത്തിയെരിഞ്ഞു ചാരമായീടുന്ന ജന്മം...
കാറ്റിൽ പറന്ന് ആറ്റിൽ ഒലിചൊഴുക്കുന്ന
ആർക്കുമേ വേണ്ടാത്ത പാഴ്ജന്മം...
ഈ ശാപവാക്കുകൾ കേട്ടു മടുത്തൊരു മൂലയിൽ തലചായ്ച്ചു ജപമാല ഓതുന്ന നേരം...
ആ വഴി പോയൊരു തൂലിക നോക്കി പുഞ്ചിരിച്ചു...
ഓടിവന്നെൻ ചാരെ ചേർന്നിരുന്നു,
വാക്കുക്കൾ കൊണ്ടൊരു അരങ്ങു തീർത്തവൻ,
തന്നെ കോരിയെടുത്തു പുസ്തകതാളിൽ ചേർത്തു തുന്നി...
ആദ്യാക്ഷരങ്ങൾ കോറി നിറച്ചു ഇക്കിളി കൂട്ടി പൊട്ടിചിരിപ്പിച്ചവൻ...
വെള്ള നിറത്തിൽ അഴകുള്ള നീലയും പച്ചയും മിന്നി മായിച്ചവൻ...
വർണ വൃന്ദാവനത്തിലെ പൂവുകൾ പോലെ,
മുല്ലയ്യും പിച്ചിയും എന്നിൽ നിറഞ്ഞു...
കടലാസു കഷ്ണത്തിൻ വിലചൊല്ലിത്തന്നവൻ...
ആദരിച്ചവനെന്നെ കൂടെ നടത്തി...
കൈ പിടിച്ചവനെന്നെ സൗഹൃദകോട്ടയിലേക്കാനയിച്ചു...
ഭ്രാന്തമാം എൻ ചിന്താശകലത്തെ വർണത്തിൽ മുക്കി മയപ്പെടുത്തി...
ഈ കടലാസു കഷ്ണം എൻറ്റെ തോഴി,
അവൾ എൻറ്റേത് മാത്രം എൻറ്റേത് മാത്രം,
എന്നു ഉച്ചത്തിൽ ഓതി കടലാസിൻ ചാരെ ചേർന്നു നിന്നു...
ഇത്രയും മൂല്യമോ തനിക്കെന്നു ചിന്തിച്ചു,
മിഴികളിൽ സന്തോഷ നീർച്ചാലു ഒലിചിറങ്ങി...