ആഴി
ആഴി


ആഴിയിൽ വീണൊരു മഞ്ഞുതുള്ളി...
ആഴത്തെ പ്രാണനും മേലെ സ്നേഹിച്ചു പോയി...
ആഴത്തിൽ ചാലിച്ച ചെൻചുവപ്പിൽ ജീവന്റെ കുങ്കുമ കണങ്ങൾ കോറിയിട്ടു...
സ്നേഹത്തിൻ ഇതളുകൾ ഒന്നൊന്നായി പ്രാണന്റെ ചരടിൽ കോർത്തെടുത്തു...
ഓരോ ഹൃദയതുടിപ്പിലും ആഴിതൻ നാമം അലയടിച്ചു...
മഞ്ഞിൽ നിന്നുതിരുന്ന ചിരിമൊട്ടിലോ ആഴിതൻ വാക്കുകൾ പ്രതിധ്വനിച്ചു...
അവളിൽ അലയടിക്കുന്ന പ്രാണന്റെ തീർത്ഥത്തിലും ആഴിതൻ സ്നേഹം പടർന്നിരുന്നു...
രക്തം ഒലിക്കും നരമ്പിലും ഭ്രാന്തമാം സ്നേഹത്തിൻ വേരുറച്ചു...
അടരുമ്പോൾ പൊലിയുന്ന ജീവന്റെ കണവും ആഴിയിൽ ചേർന്നു ഒഴുകിടട്ടെ...
ആഴിതൻ ഹൃദയത്തിൽ ആഴത്തിൽ വീണൊരു മഞ്ഞു തുള്ളി...
പ്രാണന്റെ ചരടാൽ ആത്മാവ് ചേർത്തു കെട്ടി...
കരങ്ങളിൽ ഹൃദയ തുടിപ്പുമായി...
കരിമഷി കലങ്ങിയ മിഴിയുമായി...
പ്രാണന്റെ ഹൃദയം തുറന്നവൾ ആഴിതൻ വരവിനായ് കാത്തിരുന്നു...
ആഴിയോ ആഴങ്ങളിൽ അലിഞ്ഞു ചേർന്നു...
അവൾ കേൾക്കാത്ത രൂപത്തിൽ ഭാവത്തിൽ വേഷപ്രഛന്നനായി...
തൻറെ പ്രാണന്റെ തുടിപ്പവൾ പിഴുതെടുത്തു...
ആഴിതൻ പാദത്തിൽ ചേർത്തു വച്ചു...
ആശീർവദിച്ചവൾ നടന്നകന്നു...