കണ്ണ്
കണ്ണ്


വെള്ളാരം കിണ്ണത്തിൻ നടുവിലിരിക്കും പൊൻ കരി മുത്തേ,
നിന്നിൽ നിന്നുതിരുന്നു നൂറു ഭാഷ...
പുഞ്ചിരിയും, പരിഭവവും, സങ്കടവും, സങ്കോചവും,
ഈ രണ്ടു ശില്പത്തിലൂടെ ഉദിച്ചണ്ണയുന്നു...
മയിൽപീലി ഇതളുകൾ അവൾക്കു കാവൽ,
കണ്ണീർ കണങ്ങൾ അവൾക്കു കൂട്ട്...
മയ്യെഴുതിയ നയനത്തിനിതെന്തു ഭംഗി,
വിടരുന്ന മയിൽ പീലി ഇതളുപോലെ...
ഇടറിയ കരിമഷി ഒപ്പിയെടുത്ത്,
പുഞ്ചിരി മുത്തുകൾ വാരി വിതറി...
സ്നേഹത്തിൻ നൈർമല്യം തേനിൽ പുരട്ടി,
മഞ്ഞിൽ വിരിഞ്ഞൊരു പൂവുപോൽ,
അവൾ ഏവർകും ഏകി മന്ദഹാസം...
മനസ്സിൽ വിടരും ചെമ്പക പൂവിൻ ദളങ്ങൾ എന്നും ആ കണ്ണിൽ വിരിഞ്ഞു നിന്നു...
ലോകത്തിൻ നന്മയും തിന്മയും അവളിലൂടെ ഒലിച്ചിറങ്ങി...
മനസ്സിലെ വീണതൻ കമ്പികൾ മുറുകുമ്പോൾ,
അവളിൽ നിന്നുതിരുന്നു മൗന രാഗം...
കണ്ണീർ വറ്റിയ തടങ്ങളിലൂടെ,
പിന്നെയും പുഞ്ചിരി തോണി ഒഴുക്കി...
മനസ്സിലെ കണുനീർ കുടങ്ങളിൽ നിറച്ചു,
പുഞ്ചിരി തൂവലാൽ മൂടിടുന്നു അവൾ...
പരസ്പരം കാണാത്ത സ്നേഹത്തിൻ
സൗന്ദര്യം,
പ്രാർത്ഥനാ ജപം പോൽ ഹൃദിസ്തമാക്കാം...