ചായക്കട
ചായക്കട
ചായക്കട - ചാ (茶) എന്ന ചൈനീസ് വാക്കിൽ നിന്നാണ് ഈ പേരിന്റെ ഉൽഭവം. ലോകത്ത് ഏറ്റവും കൂടുതൽ ആളുകള് കുടിക്കുന്ന പാനീയമാണ് ചായ. സമൂഹമാധ്യമത്തിന്റെ ആധിപത്യത്തിന് മുന്നെ ആളുകള് ഒത്തുകൂടുന്ന സ്ഥലമായിരുന്നു ചായക്കട. എന്റെ ഓർമ്മയിലുള്ള ഒരു ചായക്കടയെ കുറിച്ച് ഒരു ചെറു കവിത
കുഞ്ഞിരാമേട്ടന്റെ ചായക്കട
നാട്ടുവർത്തമാനം അറിയാന് അന്ന്
എത്തിയോ കുഞ്ഞിരാമേട്ടന്റെ കടയില്
ഓ ചൂടുള്ള വിശേമാണിന്ന് അന്ന്
കടിയായി കുഞ്ഞിരാമേട്ടന്റെ കടയില്
ഓ പുത്തൻ വർത്തകളാണ് അന്ന്
കൂട്ടിനായി കുഞ്ഞിരാമേട്ടന്റെ കടയില്
ഓ&nbs
p;രാഷ്ട്രീയ ചർച്ചകളില് അന്ന്
മിത്രമായി കുഞ്ഞിരാമേട്ടന്റെ കടയില്
ഓലമേഞ്ഞ മേല്ക്കൂരയും നീളൻ ബെഞ്ചും
കൂട്ടായി കുഞ്ഞിരാമേട്ടന്റ കടയില്
എന്നും ചെമ്പിൻ പാത്രത്തില് തിളപ്പിച്ച
ചായ കുഞ്ഞിരാമേട്ടന്റെ കടയില്
ചില്ലിന് കൂട്ടില് കാത്തിരിക്കും കടികള്
എന്നും കുഞ്ഞിരാമേട്ടന്റെ കടയില്
വിറകടുപ്പിന്റെ ഗന്ധമാണ്
എന്നും കുഞ്ഞിരാമേട്ടന്റെ കടയില്
അന്ന് എന്റെ ദേശത്തിന്റെ സ്പന്ദനമാണ്
കുഞ്ഞിരാമേട്ടന്റെ കട